Monday, November 12, 2018

Kerala Noon Meal Software

Noon Meal Software OK
app.keralamdms.com പ്രശ്നങ്ങളൊക്കെ പരിഹരിച്ചതായി കാണുന്നു.
  • Cook Attendance ഒഴിവാക്കി. കുട്ടിയ്ക്ക് ഭക്ഷണം കൊടുത്താൽ Cook ഹാജരായി എന്നർത്ഥം.
  •  K2 Form, NMP-1 ഇവയുടെ downloading പ്രശ്നം തീർന്നു. Click ചെയ്താൽ ഉടൻ കിട്ടുന്നുണ്ട്.
  • Menu ഉൾപ്പെടുത്താൻ എളുപ്പം. ബോക്സിൽ ടിക്ക് കൊടുത്ത് സേവ് ചെയ്യാം.
  • Account ആണ് പൂർണ്ണമാകാത്തത്. DPI യിൽ നിന്നും Noon Meal Account ലേയ്ക്ക്   വരുന്ന പണം Autopost ആയി Software ൽ എത്തും. നാം enter ചെയ്യേണ്ടതില്ല. പക്ഷേ ഇത് പ്രവർത്തന സജ്ജമായിട്ടില്ല. എന്നാൽ 1.6.18 ലെ Opening Balance സെറ്റ് ചെയ്യാം. ഈ തുക കൂടുതലുള്ളവർക്ക് Accounts ലെ എല്ലാ കാര്യങ്ങളും ചെയ്യാം. എന്നാൽ ഈ തുക കുറവാണെങ്കിൽ കഴിയില്ല. Autopost ആ കുന്നതു വരെ കാത്തിരിക്കണം.
Accounts - Vouchers എന്ന ഭാഗത്ത് 3 കാര്യങ്ങൾ 

Friday, November 9, 2018

Whatsapp Tip - Photos documents quickly

വാട്ട്സാപ്പിൽ നേരത്തേ ലഭിച്ച ഫോട്ടോ, ഡോക്കമെന്റ് ഇവ പെട്ടെന്ന് കണ്ടെത്താൻ ഗ്രൂപ്പിന്റെ അല്ലെങ്കിൽ ആളുടെ conversation തുറന്ന് Rightside Corner-ൽ കാണുന്ന 3 dot-ൽ ക്ലിക്കു് ചെയ്യുക. Media/Group Media ക്ലിക്ക് ചെയ്യുക. Media, Documents, Links ഇങ്ങനെ 3 വിഭാഗങ്ങൾ കാണാം.ഓരോന്നും നോക്കൂ.....

Saturday, August 27, 2016

Easy PF Calculator- TA, NRA & Conversion to NRA- with New Forms

GPF, KASEPF തുടങ്ങിയ അക്കൗണ്ടുകളില്‍ നിന്നും PF Loan (Temp.Adv,NRA,and Coversion to NRA) എടുക്കുന്നതിനാവശ്യമായ Application, Statement, Sanction, Proceedings, Affidavit, Declaration, Bill എന്നിവ തയ്യാറാക്കുന്നതിന് ഉപയോഗിക്കാവുന്ന ഒരു spreadsheet program ആണ് Easy PF Calculator. ഉബുണ്ടുവിലും വിന്‍ഡോസിലും പ്രവര്‍ത്തിക്കുന്നു. Data നല്‍കിയ ശേഷം ഒറ്റ ക്ലിക്കില്‍, നമുക്കാവശ്യമായ എല്ലാ രേഖകളും pdf ആയി ലഭിക്കുന്നു. വിശദവിവരങ്ങള്‍ക്ക് User Guide കാണുക.
  • WINDOWS ല്‍ ഈ പ്രോഗ്രാം പ്രവര്‍ത്തിക്കുന്നതിന് LibreOffice ഇന്‍സ്റ്റാള്‍ ചെയ്യണം.
  • www.libreoffice.org എന്ന സൈറ്റില്‍ നിന്നും download ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.

ഈ പ്രോഗ്രാം share ചെയ്തിരിക്കുന്നത് dropbox ഉപയോഗിച്ചാണ്. Link ന് മാറ്റം വരുത്താതെ തന്നെ ഫയലില്‍ updation വരുത്താന്‍ കഴിയും. എപ്പോഴും പുതിയത് download ചെയ്ത് ഉപയോഗിക്കുക. HOME ലുള്ള Updated Date ശ്രദ്ധിക്കുക.ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് GO(P)No. 94/2012 Fin. dated 7.2.2012 പ്രകാരമുള്ള Forms ആണ്.

Wednesday, March 16, 2016

Grub Repair - Get back UBUNTU after Installing WINDOWS

Windows, Ubuntu ഈ രണ്ട് OS ഒരു കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്നവര്‍ക്ക് windows reinstall ചെയ്താലോ windows upgrade ചെയ്താലോ മറ്റ് പല കാരണങ്ങളാലോ Ubuntu പ്രവര്‍ത്തിക്കാതെ വരാം. Grub Repair ചെയ്ത് ഇത് പരിഹരിക്കാം.

  • Boot from the live CD or live USB, in "Try Ubuntu" mode.
  • Determine the partition number of your main partition. For that we can use GParted (which should already be  installed on the live session) eg. /dev/sda2  (make sure to use the correct partition number for your system)
  • Open Terminal and type the following commands one by one. Then hit Enter. (simply copy and paste the commands)  
   
1. sudo mount /dev/sda2 /mnt   (Replace sda2 with your partition number)
2. for i in /sys /proc /run /dev; do sudo mount --bind "$i" "/mnt$i"; done
3. sudo chroot /mnt  
4. update-grub      
5. grub-install /dev/sda
6. update-grub 
7. exit 
8. sudo reboot 

Saturday, March 14, 2015

Screenshot in Mobile Phone


Transfer files - Android Phone and Ubuntu

ആന്‍ഡ്രോയിഡ് ഫോണും ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്ത കമ്പ്യൂട്ടറും തമ്മിലുള്ള File Transfer ന് സഹായിക്കുന്ന ഒരു app ആണ് MTP-Alternative. 
ഇത് Install ചെയ്യുന്നതുവഴി MTP പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുന്നു.

Monday, December 8, 2014

ചുംബനസമരവും ലാത്തിയടിയും പിന്നെ സദാചാരപ്പോലീസും


ചുംബനസമരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും അരങ്ങു തകര്‍ക്കുകയാണ്
 വ്യത്യസ്തമായ ഒരു സമരമുറ എന്ന നിലയില്‍ചുംബനസമരം മാധ്യമശ്രദ്ധയും പൊതുജനശ്രദ്ധയും നേടിക്കഴിഞ്ഞു. ഏതൊരു സമരത്തിന്റെയും ലക്ഷ്യം അതുതന്നെയാണ്. മാധ്യമശ്രദ്ധ, അതുവഴി പൊതുജനശ്രദ്ധ. ഏതു തരത്തിലുള്ള സമരമായിരുന്നാലും, ഒരു സമരം കൊണ്ട് ഒരിക്കലും ഒരു ലക്ഷ്യത്തിലെത്തുന്നില്ല. സമൂഹത്തെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുക, അനുകൂലമായ ഒരു ചിന്താധാര രൂപപ്പെടുത്തുക, ആവശ്യമെങ്കില്‍ വേണ്ട നിയമനിര്‍മ്മാണത്തിലെത്തിക്കുക – ഈ രീതിയിലാണ് ഓരോ സമരവും വിജയിക്കുന്നത്.